വടക്കാഞ്ചേരി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രമത്തിന് വിധേയയാക്കിയ വടക്കാഞ്ചേരി അറയ്ക്കല്‍ വീട്ടില്‍ റിനാസി (23)നെ പോലീസ് അറസ്റ്റുചെയ്തു. 2021 നവംബര്‍ 16 മുതല്‍ നിരവധിതവണ വീട്ടില്‍ അതിക്രമിച്ചുകയറിയായിരുന്നു പീഡനം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. മാധവന്‍കുട്ടിയാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണസംഘത്തില്‍ എസ്.ഐ. കെ.ജെ. പ്രവീണ്‍, എ.എസ്.ഐ. മിനി, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, ശശീന്ദ്ര, സി.പി.ഒ. മാരായ വിപിന്‍, രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

14-കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്

 

ചേര്‍പ്പ്: പ്രണയം നടിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഊരകം തൈവളപ്പില്‍ വീട്ടില്‍ ഷാബു (23) ആണ് അറസ്റ്റിലായത്. പോക്‌സോ നിയമ പ്രകാരമാണ് കേസ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.