പൂവാര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൂവാര്‍ പോലീസ് അറസ്റ്റുചെയ്തു. കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ് (25), വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്‍ലിന്‍ (29) എന്നിവരാണ് പിടിയിലായത്. 

നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍െസ്പക്ടര്‍ അജിചന്ദ്രന്‍നായര്‍ എസ്.ഐ.മാരായ ജോസ്, അഭയന്‍, എ.എസ്.ഐ. ഷാജി, പോലീസ് ഓഫീസര്‍മാരായ പ്രഭാകരന്‍, വില്‍സ്, മിനി, അഭിലാഷ്, ഷാജന്‍, പ്രവീണ്‍ദാസ് എന്നിവര്‍ചേര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. കോടതി ഇരുവരേയും റിമാന്‍ഡ് ചെയ്തു.