പെരിന്തല്‍മണ്ണ: ഒപ്പം ജോലിചെയ്യുന്ന യുവതിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി. ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ വീട്ടില്‍ നടന്ന വിരുന്നിലേക്കു യുവതിയെ വിളിച്ചുവരുത്തുകയും മദ്യംകലര്‍ന്ന ജ്യൂസ് നല്‍കി മയക്കുകയുംചെയ്തതായി പോലീസ് പറഞ്ഞു. തുടര്‍ന്നു പീഡിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പോലീസ് ചൊവ്വാഴ്ച ഇരുവരെയും അറസ്റ്റുചെയ്തു. എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്‌ചെയ്തു.