ഊട്ടി: മുതുമല വനമേഖലയിലെ സിങ്കാര റേഞ്ച് പരിധിയിൽ കടുവയെ വിഷംവെച്ചുകൊന്ന കേസിൽ രണ്ടുപേർ പിടിയിലായി. മസിനഗുഡിയിലെ അഹമ്മദ് കബീർ (29), കരിയപ്പൻ (25) എന്നിവരെയാണ് പിടികൂടിയത്.

കേസിലെ മറ്റ് പ്രതികളായ സദ്ദാം (26), സൗക്കത്ത് അലി (55) എന്നിവർ ഒളവിലാണ്. 2020 നവംബർ 20-നാണ് കേസിനാസ്പദമായ സംഭവം.

ഇവരുടെ ഉടമസ്ഥതയിലുള്ള കന്നുകാലികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിനാലാണ് കടുവയെ കൊല്ലാൻ ഇറച്ചിയിൽ വിഷം വെച്ച് കെണിയൊരുക്കിയതെന്ന് പിടിയിലായവർ പറഞ്ഞു.

രണ്ടു പേരെയും ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.