പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കാഞ്ഞിരപ്പൊയ്യ പെരളത്ത് അശോകന്‍ (30), വാണിമൂലമൊട്ട തൈവളപ്പില്‍ മഞ്ജുനാഥ് (28) എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എം.കെ. മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടു നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ കെ.എസ്. ഷാജന്‍, എ.എസ്.ഐ ബിന്ദു കൃഷ്ണകുമാര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥ ബോണ്‍സിലെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights; two arrested in kidnap case in paravoor