കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കടശ്ശിക്കടവ് ശിവന്‍കോളനി ഭാഗത്ത് കുമാരഭവന്‍ വീട്ടില്‍ മദന്‍കുമാര്‍(25), ആന്റണി ഭവന്‍ വീട്ടില്‍ ജോണ്‍ പീറ്റര്‍ (18) എന്നിവരെയാണ് വണ്ടന്‍മേട് പോലീസ് പിടികൂടിയത്. നാലാംതീയതിയാണ് സംഭവം. 

തമിഴ്നാട്ടിലെ ഉത്തമപാളയത്ത് ബന്ധുവീട്ടില്‍നിന്ന് പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഒന്നാംപ്രതിയായ മദന്‍ തമിഴ്നാട്ടിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുവരുകയും അണക്കരയിലെ ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. ഇതിന് ഒത്താശ ചെയ്തതിനാണ് ജോണ്‍ പീറ്റര്‍ പിടിയിലായത്.