ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ രണ്ടുയുവാക്കള്‍ പോലീസിനെ ആക്രമിച്ചതായി പരാതി.

സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഷിനാസ് എന്ന മുഹമ്മദ് സഫീര്‍ (20), ഫോര്‍ട്ടുകൊച്ചി ഉബൈദ് റോഡില്‍ ദുല്‍കിഫില്‍ (19) എന്നിവരെ ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷങ്ങള്‍ക്കിടെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി പരാതിയുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ എസ്.ഐ.യെ ആക്രമിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ എസ്.ഐ.യുടെ കൈയ്ക്ക് കടിക്കുകയും ചെയ്തത്രെ. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.