സേലം: കൈക്കുഞ്ഞിനെ 1.15 ലക്ഷംരൂപയ്ക്ക് വിറ്റ കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. നെത്തിമേട് കെ.പി. കരടിലെ ഡ്രൈവർ വിജയ്-സത്യ ദമ്പതിമാരുടെ 15 ദിവസമായ പെൺകുഞ്ഞിനെ വിറ്റ ബ്രോക്കർമാരായ കെ.പി. കരടിലെ ഗോമതി (34), ഈറോഡിലെ ചന്ദ്രശേഖരന്റെ ഭാര്യ നിഷ (40) എന്നിവരാണ് അറസ്റ്റിലായത്.

വിജയ്-സത്യ ദമ്പതിമാർക്ക് രണ്ട് പെൺകുട്ടികളിരിക്കെ വീണ്ടും ഒരു പെൺകുഞ്ഞുകൂടി ജനിച്ചു. ഭാര്യയറിയാതെ ആ കുഞ്ഞിനെ 1.15 ലക്ഷംരൂപയ്ക്ക് വിജയ് വിൽക്കുകയായിരുന്നു. ഇതേക്കുറിച്ച് പിന്നീടറിഞ്ഞ സത്യ അന്നദാനപ്പട്ടി പോലീസിൽ പരാതി നൽകി. ഇതറിഞ്ഞ് വിജയ് ഒളിവിൽപ്പോയി.

ഇൻസ്പെക്ടർ ശരവണന്റെ നേതൃത്വത്തിൽനടന്ന അന്വേഷണത്തിൽ ബ്രോക്കർമാരായ ഗോമതി, നിഷ എന്നിവർ അറസ്റ്റിലായി. രണ്ട് ബ്രോക്കർമാർക്കുകൂടി ഇതിൽ പങ്കുണ്ടെന്നും അവരെയും വിജയ്യെയും പിടികൂടിയാലേ കുഞ്ഞിനെ കണ്ടുപിടിക്കാൻ സാധിക്കയുള്ളൂ എന്നും പോലീസ് പറഞ്ഞു.

Content Highlights:two arrested for selling new born baby in tamilnadu