കൊച്ചി: വാഴക്കണ്ണിന്റെ മറവില്‍ വിദേശമദ്യം കടത്തിയ രണ്ടു പേര്‍ പോലീസ് പിടിയില്‍. നെടുങ്ങപ്ര വേലന്‍മാവുകുടി ബിബിന്‍ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവുര്‍ വല്ലത്തിനു സമീപം വച്ച് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

ഇവരില്‍ നിന്ന് 30 കുപ്പി മദ്യവും കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തില്‍ നിന്നും പൈനാപ്പിളുമായാണ് സംഘം തമിഴ്‌നാട്ടിലേക്ക് പോകുന്നത്. അവിടെ നിന്നും മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളില്‍ വാഴക്കണ്ണ് കയറ്റിയാണ് മദ്യം കൊണ്ടു വന്നത്. 

മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്.പി കെ. കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിന് എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടിമും പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെ  എസ്‌ഐ വി.ആര്‍.ഉണ്ണികൃഷ്ണന്‍, സി.പി.ഒ എം.ബി.സുബൈര്‍, വി.ആര്‍ രതീഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Content Highlights: Two arrested for liquor smuggling