തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു സമീപത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

കരിമടം കോളനി സ്വദേശികളായ അരുണ്‍ ദത്ത് (35), നിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ വൃദ്ധ വഴുതക്കാട് പോലീസ് ആസ്ഥാനത്തിനു മുന്നിലൂടെ നടന്നുവരുമ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ മാലപൊട്ടിച്ചശേഷം കടന്നുകളയുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്.

നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതികളാണിവരെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. മ്യൂസിയം സി.ഐ. ധര്‍മജിത്, എസ്.ഐ. ജിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.