ചാവക്കാട്: ബൈക്കില്‍ അതിവേഗത്തില്‍ പായുന്നത് ചോദ്യംചെയ്തതിന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണത്തല പള്ളിപ്പറമ്പില്‍ അനീഷ് (33), പാലയൂര്‍ കേരന്റകത്ത് മുസ്തഫ (34) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ. കെ.പി. ജയപ്രസാദ്, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞ 16-ന് രാത്രി പത്തരയ്ക്ക് മണത്തല വിശ്വനാഥക്ഷേത്രത്തിനു സമീപത്തെ തട്ടുകടയില്‍വെച്ച് കോട്ടപ്പുറം നായകന്‍പുരയ്ക്കല്‍ വിപി (33)നെ പ്രതികള്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് വിപിന്റെ വീടിനുമുന്നിലൂടെ പ്രതികള്‍ ബൈക്കില്‍ അതിവേഗത്തില്‍ പോയത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് വിപിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
എ.എസ്.ഐ. ബിന്ദുരാജ്, സീനിയര്‍ സി.പി.ഒ.മാരായ എം.എ. ജിജി, എം.എസ്. പ്രജീഷ്, സി.പി.ഒ.മാരായ ശരത്ത്, സതീഷ്, താജുദ്ദീന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.