കൊല്ലം: പെട്രോളടിച്ചശേഷം പണമാവശ്യപ്പെട്ടതിന് ശക്തികുളങ്ങര മരിയാലയം ജങ്ഷനു സമീപമുള്ള സ്വകാര്യ പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. പോരുവഴി അമ്പലത്തുംഭാഗം റേഡിയോമുക്കിനു സമീപം പ്രിജിത്ത് ഭവനില്‍ പ്രിജിത്ത് (23), അഞ്ചാലുംമൂട് തൃക്കരുവ വന്മള തെക്കേച്ചേരിയില്‍ ഷഹന മന്‍സിലില്‍ നവാസ് (38) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ രാത്രി പമ്പിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ചശേഷം ഇവര്‍ 20 രൂപ നല്‍കുകയായിരുന്നു. ബാക്കി ആവശ്യപ്പെട്ട ജീവനക്കാരനായ ജെറോണിനെ ഇവര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഇയാളുടെ മൂക്കിന്റെ അസ്ഥി പൊട്ടി.

സംഭവത്തിനുശേഷം പമ്പ് ജീവനക്കാര്‍ തടഞ്ഞുവെച്ച ഒരാളെ പോലീസില്‍ ഏല്‍പ്പിച്ചു. ബൈക്കില്‍ രക്ഷപ്പെട്ട പ്രിജിത്തിനെ ശക്തികുളങ്ങര ഹാര്‍ബറിനു സമീപത്തനിന്ന് വെളുപ്പിന് പോലീസ് പിടികൂടി.

ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ യു.ബിജു, എസ്.ഐ. അനീഷ്, എ.എസ്.ഐ.മാരായ പ്രദീപ്, സജിത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്