മുംബൈ:  വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ടി.വി. താരത്തിന്റെ പരാതിയില്‍ മുംബൈയിലെ പൈലറ്റിനെതിരേ പോലീസ് കേസെടുത്തു. മുംബൈ ഒഷിവാര പോലീസാണ് ടി.വി. താരമായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് യുവതി പൈലറ്റായ യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും മൊബൈലിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംസാരിച്ചു. പത്തുദിവസം മുമ്പ് യുവതിയെ നേരിട്ട് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടു. ടി.വി. താരത്തിന്റെ വീട്ടിലെത്തുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിനുപിന്നാലെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. 

പീഡിപ്പിച്ചതിന് ശേഷം യുവാവ് വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്മാറിയെന്നാണ് ടി.വി. താരത്തിന്റെ ആരോപണം. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. 

Content Highlights: tv actor filed rape complaint against pilot in mumbai