അഗളി : അട്ടപ്പാടി ചിറ്റൂരിനടുത്ത് കോട്ടമല ഊരില്‍ ആദിവാസി വിദ്യാര്‍ഥിനിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതന്റെ മകള്‍ ഗീത (19) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച പകല്‍ മൂന്നുമണിയോടെ ആയിരുന്നു സംഭവം. തൃശ്ശൂര്‍ വിമലകോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. ഷോളയൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച സംസ്‌കരിക്കും. അമ്മ: പാപ്പാ. സഹോദരങ്ങള്‍: അനിത, അനീഷ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)