കമ്പളക്കാട്(വയനാട്): പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കമ്പളക്കാട് വെള്ളരിക്കാവില്‍ വി.കെ. മുഹമ്മദ് നൗഫല്‍ (18), കണിയാമ്പറ്റ പൊങ്ങിണി ചീക്കല്ലൂര്‍ കുന്നില്‍കോണം എ.കെ. ഷെമീം (19) എന്നിവരാണ് പിടിയിലായത്.

പുതുവത്സരത്തിന്റെ തലേന്ന് പെണ്‍കുട്ടികളെ ബൈക്കില്‍ കയറ്റി മൈസൂരില്‍ കൊണ്ടുപോയി മുറിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിക്കുകയായിരുന്നു.

മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പോലീസിന്റെ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ചോദ്യംചെയ്യലില്‍ മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ടെന്ന് കണ്ടെത്തി. കമ്പളക്കാട് പോലീസ് പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്ത് മാനന്തവാടി എസ്.എം.എസ്. വിഭാഗത്തിന് കേസന്വേഷണം കൈമാറി.

കല്പറ്റ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. രജികുമാറാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Content Highlights: tribal girls raped by two youth accused arrested in kambalakkad