ഉപ്പുതറ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രായ പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കണ്ണംപടി, വാക്കത്തി വരിക്കാനിയിൽ ജിബിനെ (23) ആണ് ഉപ്പുതറ സി.ഐ. ആർ.മധു, എസ്.ഐ. പി.എൻ.ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

പ്രണയം നടിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും, പ്രതിയുടെ വീട്ടിൽ വെച്ചും പല തവണ പീഡിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ കോൺഫറൻസിലൂടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.