കാക്കയങ്ങാട്(കണ്ണൂർ): ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരേ കേസെടുത്തു. വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം നിധീഷ് പെൺകുട്ടിയെ വിളക്കോട് ഗവ: യു പി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരവും എസ്.സി.-എസ്.ടി. വകുപ്പ് പ്രകാരവും കേസെടുത്തത്. ഡിവൈഎഫ്ഐ- സി പി എം പ്രവർത്തകനായ നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

പേരാവൂർ ഡിവൈ.എസ്.പി. ടി.പി. ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights:tribal girl raped in kannur pocso case against dyfi cpim worker