കണ്ണൂര്‍: സമാജ് വാദി കോളനിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തീകൊളുത്തി മരിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സ്‌നേഹയാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രിയോടെ വീടിനകത്ത് തീകൊളുത്തിയ സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലാണ് സ്‌നേഹ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ വലിയ ജനശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: transgender commits suicide in kannur