നാഗ്പുര്‍: ബോണറ്റില്‍ പോലീസുകാരനുമായി കാര്‍ പാഞ്ഞത് ഒരു കിലോമീറ്ററോളം ദൂരം. ഒടുവില്‍ വാഹനം നിര്‍ത്തിയ ഡ്രൈവറെ പോലീസ് കൈയോടെ പിടികൂടി. നാഗ്പുരിലെ സക്കര്‍ദാരയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ട്രാഫിക് പോലീസുകാരനായ ചിദംബറാണ് മരണത്തെ മുഖാമുഖം കണ്ട് കാറിന്റെ ബോണറ്റില്‍ കുടുങ്ങിയത്. അനധികൃതമായി ചില്ലുകളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതിനാണ് പോലീസുകാരന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് കൂട്ടാക്കാതെ പോലീസുകാരനെ ഇടിച്ച് കാര്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ വീണ പോലീസുകാരനുമായി നഗരത്തിലൂടെ ചീറിപ്പാഞ്ഞ കാര്‍ രണ്ട് സ്‌കൂട്ടര്‍ യാത്രക്കാരെയും ഇടിച്ചുവീഴ്ത്തി. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണ് പോലീസുകാരനുമായി കാര്‍ നഗരത്തിലൂടെ സഞ്ചരിച്ചത്.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ നാഗ്പുര്‍ പോലീസ് തന്നെയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരേ വധശ്രമത്തിനടക്കം കേസെടുത്തതായും പോലീസ് അറിയിച്ചു.
#WATCH | Nagpur: An on-duty Traffic Police personnel was dragged on the bonnet of a car in Sakkardara area after he attempted to stop the vehicle, yesterday. The driver of the vehicle has been arrested. #Maharashtra
— ANI (@ANI) November 30, 2020
(Video Courtesy: Nagpur Police) pic.twitter.com/uZjB6JnYSB
Content Highlights: traffic policeman dragged on car's bonnet in nagpur