കല്‍പറ്റ: റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം പതിനാറ് പേർ പിടിയിലായി. വയനാട് പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കമ്പളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി നടത്തിയത്. കിര്‍മാണി മനോജുള്‍പ്പടെ 16 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത് എന്നാണ് വിവരം. ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ് മുഹ്‌സിന്‍.

എംഡിഎംഎ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത ആളുകള്‍ നിലവില്‍ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.