കിളിമാനൂര്‍: കുമിളിയില്‍നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം പോലീസുകാരനെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ താമസിക്കുന്ന കൊല്ലം മുഖത്തല സ്വദേശി വിനോദ് കുമാര്‍ (38) ആണ് മരിച്ചത്. 

നാട്ടിലെത്തുമ്പോള്‍ ഭാര്യയും മക്കളും ഭാര്യയുടെ കുടുംബവീട്ടിലായിരുന്നു. പനിയുണ്ടായിരുന്ന വിനോദ് കുമാര്‍ അവിടേക്കു പോയില്ല. രാവിലെ ഒമ്പതുവരെ ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നതായും പോലീസ് പറയുന്നു. പിന്നീടാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സൂര്യപുത്രി. മക്കള്‍: കാര്‍ത്തിക, കൈലാസ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: tourism policeman commits suicide in kilimanoor