തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെയാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. ടിക്ടോകിൽ അമ്പിളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിഘ്നേഷിനെതിരേ പെൺകുട്ടിയാണ് മൊഴി നൽകിയതെന്നും രണ്ടാഴ്ച മുമ്പാണ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്പിളി സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ടിക്ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇൻസ്റ്റഗ്രാം റീൽസിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു. അമ്പിളിയുടെ വീഡിയോകളെ യൂട്യൂബിൽ 'റോസ്റ്റിങ്' ചെയ്തപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പല ചർച്ചകളും ഉയർന്നുവന്നിരുന്നു. 

Content Highlights:tiktok star ambili arrested in rape case in thrissur