കോയമ്പത്തൂര്‍: ഭാര്യ സ്ഥിരമായി ടിക് ടോക്കില്‍ മുഴുകുന്നെന്ന് പരാതിപ്പെട്ട് പിണങ്ങിയ ഭര്‍ത്താവ് ഒടുവില്‍ ഭാര്യയെ കുത്തിക്കൊന്നു. കൊവൈപ്പുതൂര്‍ കൊളത്തുപ്പാളയത്തെ കെ. നന്ദിനിയാണ് (26) മരിച്ചത്. ഭര്‍ത്താവ് ആര്‍. കനകരാജിനെ അറസ്റ്റ് ചെയ്തു.
മധുക്കരയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി. ടിക് ടോക് വീഡിയോകളില്‍ അഭിനയിക്കയും സ്ഥിരമായി വീഡിയോകള്‍ കാണുകയും ചെയ്യുന്നെന്നാണ് ഭര്‍ത്താവിന്റെ വാദം. തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടുപേരും നാളുകളായി പിരിഞ്ഞ് താമസിക്കയായിരുന്നു. കഴിഞ്ഞദിവസം ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും മറ്റാരാടോ സംസാരിക്കയായിരുന്നെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
മദ്യപിച്ച് നന്ദിനിയുടെ ജോലിസ്ഥലത്തെത്തിയ കനകരാജ് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് വയറ്റില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlight: TikTok Addiction; wife killed by her husband