തൃശ്ശൂര്‍: യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു.

പെരുമ്പിലാവ് പുതിയഞ്ചേരിക്കാവ് വലിയപീടികയില്‍ അബുതാഹിറിനെ(42)യാണ് ശിക്ഷിച്ചത്. തൃശ്ശൂര്‍ നാലാം നമ്പര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടുതലായി കഠിനതടവ് അനുഭവിക്കേണ്ടിവരും.

2015 സെപ്റ്റംബര്‍ 18-നാണ് കൊലപാതകം. വടക്കേക്കാട് വില്ലേജ് കൊമ്പത്തേല്‍പ്പടി വാലിയില്‍ ഷമീറ(34)യാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഷമീറയെ പ്രതി കത്തികൊണ്ട് കുത്തിക്കൊന്നുവെന്നാണ് കേസ്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഡിനി പി. ലക്ഷ്മണ്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.