കടുങ്ങല്ലൂര്‍ (എറണാകുളം): മുപ്പത്തടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മൂന്നുവയസ്സായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഗോവിന്ദ് (22) ആണ് പിടിയിലായത്. 

എടയാറിലെ പെയിന്റ് കമ്പനിയില്‍ ജോലിചെയ്യുന്ന ഇയാള്‍, സുഹൃത്തുക്കളുമൊത്ത് മുപ്പത്തടത്താണ് താമസം. ഇതിനിടെയാണ് കഴിഞ്ഞദിവസം കുട്ടിയ പീഡിപ്പിച്ചതായി പറയുന്നത്.

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത് ബിനാനിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: three year old girl raped in kadungalloor eranakulam up native arrested by police