ബെംഗളൂരു: നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. മലയാളികളായ മൂന്ന് ടെക്കി യുവാക്കള്‍ അറസ്റ്റില്‍. 

ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ കോഴിക്കോട് സ്വദേശി റമീഷ്(28) കണ്ണൂര്‍ സ്വദേശികളായ അഷീര്‍(32), ഷെഹ്‌സിന്‍(29) എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 200 ഗ്രാം എം.ഡി.എം.എ, 150 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Content Highlights: three malayali techies arrested with drugs in bengaluru