കോട്ടയ്ക്കല്‍: വലിയപറമ്പില്‍ മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ബൈക്കിലും കാറിലുമെത്തിയ സംഘം കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ വാഹനം മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സി.ഐ സി.യൂസഫിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: three crore rupees found from an auto in kottakkal, two under custody