ഹൈദരാബാദ്: സ്വകാര്യ പണമിടപാടു നടത്തിവന്ന 40-കാരിയെ പണം കടംവാങ്ങിയ മൂന്നുപേര്‍ ചേര്‍ന്ന് വീട്ടില്‍ കയറി കൊലപ്പെടുത്തി. കടംവാങ്ങിയ പണം തിരിച്ചു നല്‍കാത്തത്തിനെ തുടര്‍ന്ന് പ്രതികളെ പരസ്യമായി അവഹേളിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തെലുങ്കാനയിലെ അല്‍വാലില്‍ നടന്ന സംഭവത്തില്‍ കെ. സൈലു ( 60), എന്‍. വിനോദ (55), ബി. മഞ്ജുള ( 45) എന്നിവര്‍ അറസ്റ്റിലായി.

ടി പൂലമ്മയെന്ന സ്ത്രീയില്‍ നിന്നും പ്രതികളായ മൂന്നുപേരും ഓരോ ലക്ഷം രൂപവീതം കടം വാങ്ങിയിരുന്നു. പണം മടക്കി നല്‍കാതിരുന്നതോടെ പൂലമ്മ പ്രതികളെ പരസ്യമായി ആക്ഷേപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതോടെ ഇവരെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.

രാത്രി അവരുടെ വീട്ടിലെത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടന്ന സ്ത്രീയെ ആക്രമിച്ചു. അതിനിടെയാണ് 40-കാരി കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൂലമ്മയുടെ കാമുകനെതിരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.

Content Highlights: Three borrowers kill woman financier in Telangana