കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണസാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി.

കാര്യവട്ടം ആലംകോട് മഠത്ത് വീട്ടില്‍ പ്രദീപ് (39), മേനംകുളം കല്പന വാര്‍ഡ് വിളയില്‍വീട്ടില്‍ മണിയന്‍ (42), കഴക്കൂട്ടം വടക്കുംഭാഗം മണക്കാട്ടുവിളാകം വീട്ടില്‍ സുബൈര്‍ (44) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് എതിര്‍വശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന എലിവേറ്റഡ് ഹൈവേയുടെ പില്ലറുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ബ്രാക്കറ്റുകള്‍ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.

നിര്‍മാണ കമ്പനി മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സി.ഐ. പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.