രാമപുരം(കോട്ടയം): മാനത്തൂരിൽ മുറുക്കാൻകടയിൽ കയറി സ്ത്രീയുടെ ഒരുപവൻ മാല മോഷ്ടിച്ച കേസിലെ പ്രതികളെ രാമപുരം പോലീസ് അറസ്റ്റുചെയ്തു.

തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ചായിപ്പുറത്ത് ഷഫീഖ്(23), സഹോദരൻ ഷമീർ(20), രാമപുരം മങ്കുഴിച്ചാലിൽ അമൽ(20) എന്നിവരെയാണ് പിടികൂടിയത്.

പ്രതികളെ കഴക്കൂട്ടത്തുനിന്നാണ് അറസ്റ്റുചെയ്തത്. ഒരുമാസം മുമ്പായിരുന്നു സംഭവം.

ഇവരുടെ പേരിൽ കേരളത്തിന്റെ പല ജില്ലകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ രണ്ട് ബൈക്ക് മോഷണം, തമിഴ്നാട്ടിൽനിന്നുള്ള ബൈക്ക് മോഷണം, മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 52,000 രൂപയുടെ മോഷണം, പൊൻകുന്നം സ്റ്റേഷനിലെ പോലീസുകാർക്കുനേരേ മുളകുപൊടി എറിഞ്ഞത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇവർ.

Content Highlights:three arrested in theft case in ramapuram