ബേഡഡുക്ക(കാസര്‍കോട്): സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കുറ്റിക്കോല്‍ സ്വദേശികളായ മൂന്നുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

പുളുവിഞ്ചി ആനക്കല്ല് പുന്നക്കാലിലെ വിഷ്ണു (20), ശ്രീഹരി (20), പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഇവരെ പുനലൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് പുനലൂര്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ വിഷ്ണു, ശ്രീഹരി എന്നിവരെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ്ജയിലില്‍ അടച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജാമ്യത്തില്‍ വിട്ടു.