അഞ്ചാലുംമൂട് : പ്ലസ്വൺ വിദ്യാർഥിനിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവും അമ്മയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃക്കടവൂർ കുരീപ്പുഴ നീലവീട്ടിൽ ജയന്തി കോളനിയിൽ ജോമോൻ (26), അമ്മ ബ്രിജിത്ത് (47), ഓട്ടോ ഡ്രൈവർ സുരേഷ്കുമാർ (41) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് പിടികൂടിയത്.

പോലീസ് പറയുന്നത്: വിദ്യാർഥിനിയുമായി ജോമോൻ പ്രണയത്തിലായിരുന്നു. കഴിഞ്ഞ 23-ന് പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അഞ്ചാലുംമൂട് പോലീസിൽ പരാതിനൽകി. കഴിഞ്ഞദിവസം കുപ്പണയിലെ ഒരുവീട്ടിൽ ഇവർ എത്തിയതറിഞ്ഞ് അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

പിടിയിലായ സുരേഷ്കുമാറിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു.