രാമപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. രാമപുരം ഏഴാച്ചേരി മേച്ചേരില്‍ അര്‍ജുനന്‍ ബാബു(25), പത്തനാപുരം പിറവന്തൂര്‍ പള്ളി മേലേതില്‍ മഹേഷ്(29), പത്തനാപുരം പിറവന്തൂര്‍ മുളപ്പലേടത്ത് എബി മാത്യു(31) എന്നിവരാണ് രാമപുരം പോലീസിന്റെ പിടിയിലായത്. 

കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.