മൈസൂരു: 'അംബേദ്കര്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്ന സ്ത്രീയുടെ വീഡിയോ 'പാകിസ്താന്‍ സിന്ദാബാദ്' എന്നാക്കി മാറ്റിയ മാധ്യമപ്രവര്‍ത്തകനെയും മറ്റുരണ്ടുപേരെയും പോലീസ് അറസ്റ്റുചെയ്തു. കുടകിലെ ശനിവാരസന്തെയിലാണ് സംഭവം

മാധ്യമപ്രവര്‍ത്തകനായ ഹരീഷ്, ഗ്രാമപ്പഞ്ചായത്ത് അംഗമായ രഘു, ഗിരീഷ എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 12-ന് ഒരാളെ ശനിവാരസന്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് ഒരു സ്ത്രീ അംബേദ്കര്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യംവിളിച്ചത്. ഇതിന്റെ വീഡിയോയാണ് പാകിസ്താന്‍ സിന്ദാബാദ് എന്നുവിളിക്കുന്ന രീതിയില്‍ മാറ്റിയത്.