കൊട്ടാരക്കര : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കട്ടപ്പന സ്വദേശി പിടിയിൽ. കട്ടപ്പന, നെല്ലിപ്പാറ നാലുമുക്കിൽ കുഴിക്കോട്ടയിൽ വീട്ടിൽ ജയമോൻ കെ.കെ. (36) ആണ് അറസ്റ്റിലായത്.

പ്രതിയെ സാമൂഹികമാധ്യമത്തിൽ പെൺകുട്ടി ബ്ലോക്ക് ചെയ്തെങ്കിലും വ്യാജ ഐ.ഡികളിൽനിന്ന് ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി.രവിയുടെ നിർദേശാനുസരണം സൈബർ പോലീസ് പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.

ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. എസ്.എം.സാഹിറിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര സൈബർ ഇൻസ്പെക്ടർ വിപിൻ വി.എസ്., എസ്.ഐ. അഭിലാഷ്, ജി.എസ്.ഐ.മാരായ ജയകുമാർ, പ്രസന്നകുമാർ, എ.എസ്.ഐ.മാരായ ജഗദീപ്, ബിനു, സി.പി.ഒ.മാരായ സജിത്ത്, രജിത്ത് ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പത്തനംതിട്ട റാന്നിയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: threat against girl accused arrested