തിരുവനന്തപുരം: അമ്പതോളം മോഷണക്കേസുകളിലെ പ്രതിയായ തമിഴ്‌നാട്ടുകാരിയെ തമ്പാനൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. കോയമ്പത്തൂര്‍ ഗാന്ധിപുരം പാളവാക്കം കൃഷ്ണന്‍കോവില്‍ തെരുവില്‍ താമസിക്കുന്ന ജ്യോതി(45)യാണ് പിടിയിലായത്.
 
ചെന്തിട്ട ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പുനലൂര്‍ തൊളിക്കോട് സ്വദേശിനിയുടെ ആറുപവന്‍ മാല പിടിച്ചുപറിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് സി.ഐ. ഡി.കെ.പൃഥ്വിരാജ് അറിയിച്ചു.
 
ഇവര്‍ക്കെതിരേ ജില്ലയില്‍ മെഡിക്കല്‍ കോളേജ്, പേട്ട, ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനുകളിലും മറ്റുജില്ലകളിലും കേരളത്തിന് പുറത്തും അമ്പതോളം മോഷണം, പിടിച്ചുപറി കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.