ആറ്റിങ്ങല്‍: കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ വെച്ച് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടിസ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സേലം ജില്ലയില്‍ മീനാക്ഷിപുരം വിനായകത്തെരുവ് ഹൗസ് നമ്പര്‍ 12-ല്‍ ഗായത്രി (38), സേലം മീനാക്ഷിപുരം വിനായകത്തെരുവ് ഹൗസ് നമ്പര്‍-16-ല്‍ സുബ്ബു (48) എന്നിവരാണ് അറസ്റ്റിലായത്.

ആറ്റിങ്ങല്‍ വിളയില്‍മൂല പൊയ്കയില്‍വീട്ടില്‍ ഗ്രേസി പാപ്പച്ചന്റെ ബാഗില്‍നിന്ന് 25000 രൂപയാണ് മോഷ്ടിച്ചത്. കോരാണിയില്‍നിന്ന് ആറ്റിങ്ങലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മോഷണം. പണം നഷ്ടപ്പെട്ടതറിഞ്ഞ് യാത്രക്കാരി ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ബസ് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്.

Content Highlights: theft in ksrtc bus; two woman arrested in attingal