ചെന്നൈ: നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍നിന്ന് 31 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന രണ്ടുപേര്‍ അറസ്റ്റില്‍. വീട്ടിലെ താത്കാലിക ഡ്രൈവര്‍ ഇബ്രാഹിം, സുരക്ഷാജീവനക്കാരന്‍ ബഹദൂര്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് അഞ്ചിനാണ് സ്വര്‍ണം നഷ്ടമായതായി നുങ്കമ്പാക്കം പോലീസില്‍ പരാതി ലഭിച്ചത്.

ചോദ്യംചെയ്യലില്‍ സംശയംതോന്നിയതിനെത്തുടര്‍ന്ന് ഇബ്രാഹിമിനെയും ബഹദൂറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ കുറ്റംസമ്മതിച്ചു. ഇവരില്‍നിന്ന് സ്വര്‍ണം കണ്ടെടുക്കുകയുംചെയ്തു.

Content Highlights: theft in actress jayabharathi's home; two arrested in chennai