ആലുവ: നഗരത്തിൽ വൻ മോഷണത്തിന് പദ്ധതി തയ്യാറാക്കി ആയുധങ്ങളുമായി എത്തിയ മോഷണ സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ. പെരുമ്പാവൂർ ചേലാമറ്റം തൊട്ടിയിൽ വീട്ടിൽ ആൽബിൻ (28) , പാലക്കാട് കള്ളമല, മുക്കാലി, നാക്കുകാട്ട് വീട്ടിൽ, ഷാജി മാത്യു (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ ആറ് മാസം മുൻപാണ് ജയിൽ മോചിതരായത്. ആലുവയിലും പരിസരങ്ങളിലും മോഷണം നടന്ന സാഹചര്യത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇവരെക്കുറിച്ചും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വിശദമായി അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.

ആലുവ ഡി.വൈ.എസ്.പി ജി.വേണു, ഇൻസ്പെക്ടർ രാജേഷ് പി എസ്, എസ് ഐ മാരായ ബിനു തോമസ്, ജയൻ ടി എൽ, ഷാജു ടി.വി, രാജീവ് എ.ആർ, എ എസ് ഐ മാരായ ശ്രീകുമാർ , അബ്ദുൾ ഹമീദ് കെ.എം ,എസ് സി പി ഒ മാരായ വാസുദേവൻ കെ.എ, നിയാസ് കെ.എൻ, ദിലീഷ് വി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.