ktymകോട്ടയം: മോഷണമടക്കം ഒട്ടേറെ കേസുകളിലെ പ്രതിയെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ അറസ്റ്റുചെയ്തു. ആലപ്പുഴ തൈക്കാട്ടുശേരി അഞ്ജു നിവാസില്‍ അമല്‍ദേവി (കിച്ചു-30) നെയാണ് വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. 

ആലപ്പുഴ പൂച്ചാക്കല്‍ സ്റ്റേഷനില്‍ വിവിധകേസില്‍ പ്രതിയായതോടെയാണ് കിച്ചു ഒളിവില്‍പോയത്. തുടര്‍ന്ന് വാകത്താനം ഇരവുചിറയില്‍ രണ്ടുവര്‍ഷത്തോളമായി വാടകയ്ക്കു താമസിക്കുകയായിരുന്നു. വാകത്താനത്ത് താമസിക്കുന്നതിനിടെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. 

അന്വേഷണത്തിനായി അമല്‍ദേവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ആലപ്പുഴയിലെ വിലാസം നല്‍കാന്‍ മടിച്ചതില്‍ സംശയം തോന്നി വാകത്താനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെ ആലപ്പുഴ പോലീസിനു കൈമാറി.