പന്തളം: തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന ക്ഷേത്രമേല്‍ശാന്തിയുടെ മാല മോഷ്ടിച്ചെന്ന കേസില്‍ കീഴ്ശാന്തിയെ പന്തളം പോലീസ് അറസ്റ്റുചെയ്തു. കുമളി പത്തുമുറി കാര്യാട്ടുമഠത്തില്‍ ശ്രീരാജ് നമ്പൂതിരിയാണ്(27) അറസ്റ്റിലായത്. 

കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. തട്ടയിലെ ഒരു ക്ഷേത്രത്തില്‍ കീഴ്ശാന്തിയായിരുന്നപ്പോഴാണ് മോഷണം നടത്തിയത്. മേല്‍ശാന്തി തിടപ്പള്ളിയില്‍ ഊരിവെച്ച അഞ്ചുപവന്‍ സ്വര്‍ണമാലയാണ് ഇയാള്‍ മോഷ്ടിച്ചത്. കോട്ടയം അയര്‍ക്കുന്നം പോലീസ്സ്റ്റേഷന്‍ പരിധിയില്‍, വീട്ടില്‍ക്കയറി സ്ത്രീയുടെനേരേ തോക്കുചൂണ്ടി 23 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കവര്‍ന്ന കേസില്‍ പാലാ സബ്ജയിലില്‍ റിമാന്‍ഡിലാണ് ഇയാള്‍. ഇവിടെയെത്തിയാണ് പന്തളം പോലീസ് അറസ്റ്റുചെയ്തത്. പ്രതിയെ തട്ടയിലെത്തിച്ച് തെളിവെടുത്തു.