മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്ന കേസിലെ പ്രതിയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര പുളിയത്ത് വീട്ടില്‍ തമ്പി എന്നു വിളിക്കുന്ന സുരേഷ് ബാബു (46) നെയാണ് അറസ്റ്റ് ചെയ്തത്.
മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ മോഷണശ്രമം നടത്തിയ പ്രതി കൂടിയാണ്. വിരലടയാളം പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്നത്. അലമാരകളിലെ ഫയലുകളെല്ലാം വലിച്ചെറിഞ്ഞതല്ലാതെ സംഭവത്തില്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ഓഫീസ് കുത്തിത്തുറന്നത് മോഷണത്തിന് പുറമെ പ്രതിക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.പി. ജോയിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അബ്രഹാം, വര്‍ഗീസ്, ടി.ഡി.ബിജു, സി.പി.ഒ.മാരായ ബിയോ, വിമല്‍, രാഹുല്‍, സതീഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Content Highlights: theft case accused arrested