പെരുമ്പാവൂര്‍: മോഷണശ്രമത്തിനിടെ മൂന്നുപേരെ പോലീസ് പിടികൂടി. പാലക്കാട്ടുതാഴത്തെ വീടിന്റെ മുകള്‍നിലയില്‍ ജനല്‍ച്ചില്ല് പൊട്ടിച്ച് അകത്തുകയറി മോഷണം നടത്തുന്നതിനിടേയാണ് പോലീസ് ഇവരെ വീടുവളഞ്ഞ് പിടികൂടിയത്.

മോഷണം വര്‍ധിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് ഈ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. അസം സ്വദേശികളായ ആഷിക്കുല്‍ ഇസ്ലാം (26), ജമീര്‍ അലി (26), പശ്ചിമബംഗാള്‍ സ്വദേശി സജിബുള്‍ (22) എന്നിവരാണ് പിടിയിലായത്. ആഷിക്കുള്‍ ഇസ്ലാമിന്റെ പേരില്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ മൂന്നുകേസുകളുണ്ട്.

എസ്.എച്ച്.ഒ. രഞ്ജിത്, എസ്.ഐ. റിന്‍സ് എം. തോമസ്, എ.എസ്.ഐ. അനില്‍ പി. വര്‍ഗീസ്, എസ്.സി.പി.ഒ. അഷ്റഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.