തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ.ഗോവിന്ദന്റെ വീട്ടില്‍ മോഷണം.  തിരുവനന്തപുരത്തെ കവടിയാറുള്ള കൃഷാന എന്ന വീട്ടിലാണ് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും  മോഷണം പോയി.

പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സമീപത്തെ ഏതെങ്കിലും കെട്ടിടത്തില്‍ നിന്നും യുവാവ് പുരയിടത്തില്‍ പ്രവേശിച്ചു എന്നാണ് പോലീസിന്റെ നിഗമനം. 

 

Content highlight: Theft at the home of  Bhima jewelry owner