താമരശ്ശേരി: കായികതാരമായ പൂര്‍വവിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്‌സോ കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന്‍ നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷി(41)നെതിരേ ഒരു കേസ് കൂടി രജിസ്റ്റര്‍ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയതിനാണ് മിനീഷിനെതിരേ പോക്‌സോ ആക്ട് പ്രകാരം മറ്റൊരു കേസ് കൂടി വ്യാഴാഴ്ച രജിസ്റ്റര്‍ചെയ്തത്. ഇതോടെ ഇയാള്‍ക്കെതിരേ രണ്ട് പോക്‌സോ ഉള്‍പ്പെടെ അഞ്ചു കേസുകളായി.

ഇതില്‍ ബുധനാഴ്ച പരാതി ലഭിച്ച രക്ഷിതാവിനെതിരായ ലൈംഗികാതിക്രമകേസ് സംഭവം നടന്ന സ്ഥലപരിധി പരിഗണിച്ച് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ആദ്യത്തെ പോക്‌സോ കേസില്‍ റിമാന്‍ഡിലായതിനാല്‍ മറ്റ് പരാതികളില്‍മേല്‍ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തുമെന്നും മിനീഷിനെ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും താമരശ്ശേരി സി.ഐ. അഗസ്റ്റിന്‍ അറിയിച്ചു.