ചെന്നൈ: മധുരയില്‍ ഒരു കോടി രൂപയുടെ കള്ളനോട്ടുമായി മലയാളി അടക്കം പത്തുപേരെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശി ടോമി തോമസ്, തമിഴ്നാട്ടുകാരായ യോഗരാജ് (38), സുനില്‍ കുമാര്‍(49), അന്‍പ് എന്ന അന്‍പരസന്‍ (31), അക്ബര്‍(60), ഹുമയൂണ്‍(42), ശരവണന്‍(37),രമേഷ്(37),ദണ്ഡീശ്വരന്‍(33)പൊന്‍രാജ്(66) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കാറുകളും പിടികൂടി.

കാറുകളില്‍ നാല് ബാഗുകളിലായി സൂക്ഷിച്ച 2000, 500, 100 രൂപ കള്ളനോട്ടുകളാണ് പിടികൂടിയതെന്ന് റൂറല്‍ എസ്.പി. ബാലകൃഷ്ണന്‍ പറഞ്ഞു. എവിടെനിന്നാണ് കള്ളനോട്ട് കൊണ്ടു വന്നതെന്ന് വ്യക്തമല്ല. കോടതിയില്‍ ഹാജരാക്കിയ പത്ത് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്.പി. പറഞ്ഞു.