മുംബൈ: ടെലിവിഷന്‍ താരത്തെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞതായി പരാതി. ഹരിയാനയിലെ യമുന നഗര്‍ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് നടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.
യുവാവ് നടിയെ ഹോട്ടലില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനശേഷം നടി ഗര്‍ഭിണിയായതോടെ വിവാഹം ചെയ്യാനാവശ്യപ്പോള്‍ യുവാവ് വിസമ്മതിച്ചു. യുവാവിന്റെ കുടുംബത്തിനും പീഡനവിവരം അറിയുമെന്നും അവര്‍ യുവാവിനെ പിന്തുണയ്ക്കുകയാണെന്നുമാണ് യുവതി പറയുന്നത്.
നിരവധി ടെലിവിഷന്‍ പരിപാടികള്‍ ഒരുമിച്ച് ചെയ്തിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവാവും നടിയും തമ്മില്‍ ഒക്ടോബറിലാണ് സൗഹൃദത്തിലാവുന്നത്. സംഭവത്തില്‍ ഒളിവിലായ യുവാവിനായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: television actress raped by junior artist