മുംബൈ: പതിനാറ് വയസുള്ള മകളെ വീട്ടില്‍വച്ച് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. താനെ ജില്ലയിലെ ഭിവണ്ടിയിലെ പത്മാനഗര്‍ സ്വദേശിയായ 50 കാരനാണ് അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ പരാതിയെ തുടര്‍ത്ത് വ്യാഴാഴ്ചയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

വീട്ടിലുള്ളവരെല്ലാം രാത്രി ഉറങ്ങുമ്പോഴാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ബലമായി മയക്കുമരുന്നു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. ഒക്ടോബര്‍ 2017 മുതല്‍ പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായിരുന്നതായും പോലീസ് വെളിപ്പെടുത്തി.

ഇക്കാര്യം മറ്റുള്ളവരോട് വെളിപ്പെടുത്തിയാല്‍ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന് പറഞ്ഞാണ് ഇയാള്‍ മകളെ നിശബ്ദയാക്കിയത്.  

തുടര്‍ച്ചയായി ഒരു വര്‍ഷത്തോളം പിതാവില്‍ നിന്ന് പീഡനം നേരിട്ട ശേഷം പെണ്‍കുട്ടി ഒടുവില്‍ പോലീസില്‍ പരാതിപ്പെടാന്‍ ധൈര്യം കാണിച്ചതോടെയാണ്  പിതാവ് അറസ്റ്റിലാകുന്നത്.  

പോക്സോ നിയമപ്രകാരം  പ്രതിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Content highlight:Teenage Girl Gets Father Arrested For Repeatedly Raping Her In Bhiwandi