പോത്തന്‍കോട്: മതപഠനത്തിനു വന്ന വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകനെ പോത്തന്‍കോട് പോലീസ് അറസ്റ്റുചെയ്തു.
കൊയ്ത്തൂര്‍കോണം കുന്നുകാട് ദാറുസലാമില്‍ അബ്ദുല്‍ ജബ്ബാറിനെ (57)യാണ് പോത്തന്‍കോട് പോലീസ് പിടികൂടിയത്.
വീട്ടില്‍ മതപഠനത്തിനു വന്ന പതിനൊന്നു വയസ്സുകാരനെ ഇയാള്‍ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
വിവരം കുട്ടി മാതാവിനോടു പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരം പുറത്തുപറഞ്ഞാല്‍ തൊട്ടടുത്തുള്ള കുളത്തില്‍ തള്ളിയിട്ടു കൊന്നുകളയുമെന്ന് പ്രതി കുട്ടിയോടു പറഞ്ഞതായും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.