കുളത്തൂപ്പുഴ(കൊല്ലം) : വഴിനടക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ അയല്‍വാസിയായ അധ്യാപകന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.

വെട്ടേറ്റ നെല്ലിമൂട് വയലിറക്കത്ത് വീട്ടില്‍ സിജീവി(45)നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നെല്ലിമൂട് മന്‍സില്‍നൂറില്‍ അബ്ദുല്‍ ബാസിത്തി(37)നെതിരേ വധശ്രമത്തിന് കുളത്തൂപ്പുഴ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓടനാവട്ടത്തെ സ്വകാര്യസ്‌കൂളിലെ അധ്യാപകനാണ് ബാസിത്ത്. വിദേശത്തായിരുന്ന സിജീവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇരുവരും ബന്ധുക്കളാണ്. തര്‍ക്കത്തിലുള്ള നടവഴിയിലൂടെ സിജീവിന്റെ വസ്തുവിലേക്ക് മഴവെള്ളം ചാലുകീറിവിടുന്നതിനിടെയാണ് സംഘട്ടനമെന്ന് പോലീസ് പറയുന്നു.

Content Highlights: teacher arrested in murder attempt case in kollam